Back to Feeds
ദേശീയ സ്ഥാപനങ്ങളില്‍ പി.ജി. മാനേജ്‌മെന്റ് പഠിക്കാം
COURSES/EDUCATION

ദേശീയ സ്ഥാപനങ്ങളില്‍ പി.ജി. മാനേജ്‌മെന്റ് പഠിക്കാം

26 Feb 2020

മാസ്റ്റര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ (എം.ബി.എ)/പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ മാനേജ്‌മെന്റ് (പി.ജി.ഡി.എം.) എന്നീ കോഴ്‌സുകളിലേക്ക് ദേശീയതലത്തിലുള്ള വിവിധ സ്ഥാപനങ്ങള്‍ അപേക്ഷ ക്ഷണിച്ചു.

എന്‍.ടി.പി.സി. സ്‌കൂള്‍ ഓഫ് ബിസിനസ് (എന്‍.എസ്.ബി.) നോയിഡ: എനര്‍ജി മാനേജ്‌മെന്റില്‍ പി.ജി.ഡി.എം: യോഗ്യത- ബി.ഇ./ ബി.ടെക്./ബി.എസ്സി./ബി.കോം./സി.എ./ ഐ.സി.ഡബ്ല്യു.എ. കാറ്റ്/സാറ്റ്/ജി. മാറ്റ്/ എന്‍.എസ്.ബി. അഡ്മിഷന്‍ ടെസ്റ്റ് സ്‌കോര്‍. അപേക്ഷ ഫെബ്രുവരി 22 വരെ. വൈബ്‌സൈറ്റ്: www.nsb.ac.in

ഐ.ഐ.എം. കാഷിപുര്‍: എം.ബി.എ. (അനലറ്റിക്‌സ്): ബിരുദം. കാറ്റ് 2019 അല്ലെങ്കില്‍ 2018 മേയ് ഒന്നിനോ ശേഷമോ ഉള്ള ജി. മാറ്റ്/ ജി.ആര്‍.ഇ. സ്‌കോര്‍. അവസാന തീയതി ഏപ്രില്‍ 30. www.iimkashipur.ac.in

എന്‍.ഐ.ടി. സൂറത്കല്‍: ദ്വിവര്‍ഷ എം.ബി.എ: ബിരുദം. കാറ്റ് 2019 അല്ലെങ്കില്‍ മാറ്റ് (സെപ്റ്റംബര്‍/ഡിസംബര്‍ 2019/ഫെബ്രുവരി 2020) സ്‌കോര്‍. അപേക്ഷ മാര്‍ച്ച് രണ്ടുവരെ. www.nitk.ac.in

എന്‍.ഐ.ടി. ജയ്പുര്‍: ദ്വിവര്‍ഷ എം.ബി.എ.- മാര്‍ക്കറ്റിങ്, ഫിനാന്‍സ്, ഹ്യൂമണ്‍ റിസോഴ്‌സസ്, എന്നീ സവിശേഷ മേഖലകള്‍: എന്‍ജിനിയറിങ്, സയന്‍സ്, കൊമേഴ്സ്, ഇക്കണോമിക്‌സ്, ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍, ആര്‍ക്കിട്ടെക്ചര്‍, ഫാര്‍മസി, അഗ്രിക്കള്‍ച്ചര്‍, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് ബിരുദം/ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ഇക്കണോമിക്‌സ് പി.ജി. കാറ്റ്/ജി. മാറ്റ്/സി. മാറ്റ്/മാറ്റ് യോഗ്യത. ആദ്യറൗണ്ട് അപേക്ഷ ഏപ്രില്‍ ആറുവരെ. രണ്ടാംറൗണ്ട് ജൂണ്‍ അഞ്ച് വരെ. www.mnit.ac.in

പോണ്ടിച്ചേരി സര്‍വകലാശാല: എം.ബി.എ. ഇന്റര്‍നാഷണല്‍ ബിസിനസ് (രണ്ടുവര്‍ഷം): ബിരുദം. കാറ്റ് 2019 സ്‌കോര്‍. അപേക്ഷ മാര്‍ച്ച് 25 വരെ. എം.ബി.എ. ഡ്യുവല്‍ സ്‌പെഷ്യലൈസേഷന്‍ (ഫിനാന്‍സ്, ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ്, ഹ്യൂമണ്‍ റിസോഴ്‌സസ് മാനേജ്‌മെന്റ്, മാര്‍ക്കറ്റിങ് & ഓപ്പറേഷന്‍സ് മാനേജ്‌മെന്റ്- ഇവയില്‍നിന്ന് രണ്ടെണ്ണം): എം.ബി.എ.-ഡേറ്റ അനലറ്റിക്‌സ്: വര്‍ക്കിങ് പ്രൊഫഷണലുകള്‍ക്കും ബിരുദധാരികള്‍ക്കും അപേക്ഷിക്കാം. കാറ്റ് 2019 സ്‌കോര്‍. അവസാന തിയതി മാര്‍ച്ച് 22. www.pondiuni.edu.in

ജാര്‍ഖണ്ഡ് കേന്ദ്ര സര്‍വകലാശാല: എം.ബി.എ: ബാച്ചിലര്‍ ബിരുദം. കാറ്റ് 2019 സ്‌കോര്‍. അവസാന തീയതി പ്രഖ്യാപിച്ചിട്ടില്ല. www.cuj.ac.in

ഇന്ത്യന്‍ കളിനറി ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുപ്പതി/ നൊയിഡ: എം.ബി.എ. കളിനറി ആര്‍ട്‌സ്: കളിനറി ആര്‍ട്‌സ്/ഹോസ്പിറ്റബിലിറ്റി/ഹോട്ടല്‍ മാനേജ്‌മെന്റ് ബിരുദം. അപേക്ഷ ഏപ്രില്‍ 27 വരെ. www.thims.gov.in

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍ഷ്യല്‍ മാനേജ്‌മെമെന്റ്, ഫരീദാബാദ്, ഹരിയാണ: പി.ജി.ഡി.എം. (ഫിനാന്‍സ്): ബിരുദം. കാറ്റ്, സാറ്റ്, സി. മാറ്റ്, മാറ്റ്, ജി. മാറ്റ്; ആത്മ എന്നിവയിലൊന്ന്. അപേക്ഷ മാര്‍ച്ച് ആറുവരെ. www.nifm.ac.in

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ ഡെവലപ്‌മെന്റ് ആന്‍ഡ് പഞ്ചായത്തീരാജ്, ഹൈദരാബാദ്: പി.ജി.ഡി.എം.-റൂറല്‍ മാനേജ്‌മെന്റ്: രണ്ടുവര്‍ഷം. ബിരുദം. കാറ്റ്/സാറ്റ്/ജി. മാറ്റ്/സി. മാറ്റ്/മാറ്റ്/ആത്മ യോഗ്യത. അപേക്ഷ ഏപ്രില്‍ 10 വരെ. www.nirdpr.org.in

നാഷണല്‍ ഇന്‍ഷ്വറന്‍സ് അക്കാദമി, പുണെ: പി.ജി.ഡി.എം. (ഇന്‍ഷ്വറന്‍സ് ഫോക്കസ്ഡ്): രണ്ടുവര്‍ഷം. ബിരുദം. കാറ്റ്/സി. മാറ്റ് സ്‌കോര്‍. അപേക്ഷ മാര്‍ച്ച് 15 വരെ. www.niapune.org.in

എല്ലാ സ്ഥാപനങ്ങളിലും 50/60 ശതമാനം മാര്‍ക്കോടെ ബിരുദം/പി.ജി. നേടിയവര്‍ക്കാണ് യോഗ്യത. പിന്നാക്കവിഭാഗക്കാര്‍ക്ക് നിയമാനുസൃത ഇളവ് ലഭിക്കും. വിശദാംശങ്ങള്‍ക്ക് സ്ഥാപനങ്ങളുടെ വൈബ്‌സൈറ്റിലെ പ്രോസ്പക്ടസ് കാണുക.