Back to Feeds
ഇന്ത്യൻ ഓയിലിൽ 500 ഒഴിവുകൾ; മാർച്ച് 20 വരെ അപേക്ഷിക്കാം
JOBS

ഇന്ത്യൻ ഓയിലിൽ 500 ഒഴിവുകൾ; മാർച്ച് 20 വരെ അപേക്ഷിക്കാം

28 Feb 2020

*ഡിപ്ലോമക്കാർക്കും ഐ.ടി.ഐക്കാർക്കും പ്ലസ്ടുക്കാർക്കും അപേക്ഷിക്കാം

ഇന്ത്യൻ ഓയിലിന്റെ വെസ്റ്റേൺ റീജണിലെ മാർക്കറ്റിങ് ഡിവിഷനിൽ 500 അപ്രന്റിസ് ഒഴിവുകൾ. 364 ടെക്‌നിക്കൽ അപ്രന്റിസുകൾക്കും 136 നോൺ ടെക്‌നിക്കൽ അപ്രന്റിസുകൾക്കുമാണ് അവസരം. ഓൺലൈനായി അപേക്ഷിക്കണം. വിവിധ സംസ്ഥാനങ്ങളിലെ ഒഴിവുകൾ, കാറ്റഗറി എന്ന ക്രമത്തിൽ. മഹാരാഷ്ട്ര-297 (ജനറൽ-150, ഇ.ഡബ്ല്യു.എസ്.-14, എസ്.സി.-29, എസ്.ടി.-26, ഒ.ബി.സി.-78), ഗുജറാത്ത്-113 (ജനറൽ-55, ഇ.ഡബ്ല്യു.എസ്.-5, എസ്.സി.-7, എസ്.ടി.-16, ഒ.ബി.സി.-30), മധ്യപ്രദേശ്-64 (ജനറൽ-31, ഇ.ഡബ്ല്യു.എസ്.-3, എസ്.സി.-9, എസ്.ടി.-12, ഒ.ബി.സി.-9), ഛത്തീസ്ഗഢ്-14 (ജനറൽ-9, എസ്.സി.-1, എസ്.ടി.-4), ഗോവ-9 (ജനറൽ-7, എസ്.ടി.-1, ഒ.ബി.സി.-1), ദാദ്ര ആൻഡ് നാഗർഹാവേലി-3 (ജനറൽ-2, എസ്.ടി.-1).

യോഗ്യത
ടെക്‌നീഷ്യൻ അപ്രന്റീസ്: മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇൻസ്ട്രുമെന്റേഷൻ/സിവിൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ്/ഇലക്ട്രോണിക്‌സ് എൻജിനീയറിങ് മൂന്നുവർഷത്തെ ഡിപ്ലോമ.

ട്രേഡ് അപ്രന്റിസ്: ഫിറ്റർ/ഇലക്ട്രീഷ്യൻ/ഇലക്ട്രോണിക് മെക്കാനിക്ക്/ഇൻസ്ട്രുമെന്റ് മെക്കാനിക്ക്/മെഷിനിസ്റ്റ് എന്നിവയിൽ എൻ.സി.വി.ടി. സർട്ടിഫിക്കറ്റ്.

നോൺ ടെക്‌നിക്കൽ ട്രേഡ് അപ്രന്റിസ്-അക്കൗണ്ടന്റ്: ബിരുദം.

നോൺ ടെക്‌നിക്കൽ ട്രേഡ് അപ്രന്റിസ്-ഡേറ്റ എൻട്രി ഓപ്പറേറ്റർ: പ്രാരംഭകർക്കും സ്‌കിൽ സർട്ടിഫിക്കറ്റുള്ളവർക്കും അപേക്ഷിക്കാം. ഫ്രഷറുടെ യോഗ്യത പ്ലസ്ടു ആണ്. 

പ്രായപരിധി: 18-24 വയസ്സ്.

വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനുമായി www.iocl.com എന്ന വെബ്‌സൈറ്റ് കാണുക.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാർച്ച് 20.