* എസ്.എസ്.എല്‍.സി/പ്ലസ്ടു/ബിരുദ യോഗ്യതയുള്ളവര്‍ക്ക് അവസരം
കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളില്‍ തിരഞ്ഞെടുത്ത തസ്തികകളിലേക്ക് നിയമനത്തിനായുള്ള സെലക്ഷന്‍ പോസ്റ്റ്സ് പരീക്ഷ 2020ന് സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് മുതല്‍ ബിരുദ യോഗ്യതയുള്ളവര്‍ക്കുവരെ കേന്ദ്ര സര്‍ക്കാര്‍ ജോലി ലഭിക്കാന്‍ സഹായിക്കുന്ന പരീക്ഷയാണിത്. 1355 ഒഴിവുകളാണ് വിജ്ഞാപനം ചെയ്തിട്ടുള്ളത്.
വിവിധ വകുപ്പുകളില്‍ ലാബ് അസിസ്റ്റന്റ്, ടെക്നിക്കല്‍ ഓപ്പറേറ്റര്‍, സ്റ്റോര്‍ കീപ്പര്‍, ജൂനിയര്‍ എന്‍ജിനിയര്‍, സയന്റിഫിക് അസിസ്റ്റന്റ്, ഫീല്‍ഡ് അസിസ്റ്റന്റ്, ടെക്നിക്കല്‍ ഓഫീസര്‍, ഡയറ്റീഷ്യന്‍, ടെക്നിക്കല്‍ സൂപ്രണ്ട്, ടെക്സ്റ്റൈല്‍ ഡിസൈനര്‍, സീനിയര്‍ സയന്റിഫിക് അസിസ്റ്റന്റ്, ഗേള്‍സ് കാഡറ്റ് ഇന്‍സ്ട്രക്ടര്‍, ഫ്യുമിഗേഷന്‍ അസിസ്റ്റന്റ്, ലബോറട്ടറി അസിസ്റ്റന്റ്, ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ്, ലൈബ്രറി ക്ലാര്‍ക്ക്, ജൂനിയര്‍ ടെക്നിക്കല്‍ അസിസ്റ്റന്റ്, സീനിയര്‍ ടെക്നിക്കല്‍ അസിസ്റ്റന്റ്, ജൂനിയര്‍ സുവോളജിക്കല്‍ അസിസ്റ്റന്റ്, ടെക്നിക്കല്‍ ഓപ്പറേറ്റര്‍, ഓഫീസ് അറ്റന്‍ഡന്റ്, ഫീല്‍ഡ് അസിസ്റ്റന്റ്, ഇന്‍സ്ട്രക്ടര്‍, റിസര്‍ച്ച് അസോസിയേറ്റ്, ഫോട്ടോഗ്രാഫര്‍, കംപോസിറ്റര്‍, കാന്റീന്‍ അറ്റന്‍ഡന്റ്, ടെക്നിക്കല്‍ സൂപ്രണ്ട്, ക്ലാര്‍ക്ക്, സീനിയര്‍ സര്‍വേയര്‍, ഇന്‍സ്ട്രക്ടര്‍, അസിസ്റ്റന്റ് ക്യുറേറ്റര്‍, പ്രോഗ്രാം അസിസ്റ്റന്റ്, സീനിയര്‍ റേഡിയോ ടെക്നീഷ്യന്‍, റിസര്‍ച്ച് അസോസിയേറ്റ്, കാര്‍പന്റര്‍ കം ആര്‍ട്ടിസ്റ്റ്, റിസപ്ഷനിസ്റ്റ്/ ടിക്കറ്റിങ് അസിസ്റ്റന്റ്, ഫോട്ടോ ആര്‍ട്ടിസ്റ്റ്, ജൂനിയര്‍ എന്‍ജിനിയര്‍, സിവില്‍ എന്‍ജിനിയര്‍, ട്യൂട്ടര്‍ (നഴ്സിങ് കോളേജ്), കോസ്റ്റിങ് ഓഫീസര്‍, കെയര്‍ടേക്കര്‍, ഇക്കണോമിക് ഓഫീസര്‍ ഉള്‍പ്പെടെയുള്ള തസ്തികകളിലാണ് അവസരം.
പരീക്ഷ
ഓണ്‍ലൈന്‍ എഴുത്തുപരീക്ഷ, കംപ്യൂട്ടര്‍ പ്രൊഫിഷ്യന്‍സി ടെസ്റ്റ്/ സ്‌കില്‍ ടെസ്റ്റ് എന്നിവയ്ക്കുശേഷമാണ് തിരഞ്ഞെടുപ്പ്. ചില തസ്തികയ്ക്ക് എഴുത്തുപരീക്ഷ മാത്രമേ ഉണ്ടാകൂ. ജൂണ്‍ 10, 11, 12 തീയതികളിലാണ് പരീക്ഷ. ജനറല്‍ ഇന്റലിജന്‍സ്, ജനറല്‍ അവേര്‍നെസ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്, ഇംഗ്ലീഷ് ലാംഗ്വേജ് എന്നീ വിഷയങ്ങളില്‍ നിന്നാണ് ചോദ്യങ്ങളുണ്ടാവുക. നെഗറ്റീവ് മാര്‍ക്കിങ് ഉണ്ടായിരിക്കും.
പ്രായം
എസ്.എസ്.എല്‍.സി., പ്ലസ്ടു യോഗ്യതയുള്ള തസ്തികകള്‍ക്ക് 18 - 25 വയസ്സ്. ബിരുദം യോഗ്യതയുള്ള തസ്തികകള്‍ക്ക് 18-30 വയസ്സ്. നിയമാനുസൃത ഇളവ് ലഭിക്കും.
അവസാന തീയതി: മാര്‍ച്ച് 20. തസ്തിക, ഒഴിവ്, യോഗ്യത എന്നീ വിവരങ്ങളടങ്ങിയ ഔദ്യോഗിക വിജ്ഞാപനം www.ssc.nic.in എന്ന വെബ്സൈറ്റില്‍.