* ഫെബ്രുവരി 29 വരെ അപേക്ഷിക്കാം
ബനാറസ് ഹിന്ദു സര്‍വകലാശാല (ബി.എച്ച്.യു.) വാരണാസി, അണ്ടര്‍ ഗ്രാജുവേറ്റ്, പോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം.
അണ്ടര്‍ ഗ്രാജുവേറ്റ് എന്‍ട്രന്‍സ് ടെസ്റ്റ് (യു.ഇ.ടി): ഇതിന്റെ പരിധിയില്‍ വരുന്ന പ്രോഗ്രാമുകള്‍: യു.ഇ.ടി.യില്‍ പ്ലസ് ടു പൊതുവായി യോഗ്യതയായുള്ളവ (പ്ലസ് ടു തലത്തില്‍ പഠിച്ചിരിക്കേണ്ട വിഷയങ്ങളില്‍ മാറ്റമുണ്ടാകും): ബി.എ. (ഓണേഴ്സ്): ആര്‍ട്സ്, സോഷ്യല്‍ സയന്‍സസ്, ബി.എസ്സി. (ഓണേഴ്സ്): മാത്തമാറ്റിക്സ് ഗ്രൂപ്പ്, ബയോളജി ഗ്രൂപ്പ്; ബി.കോം. (ഓണേഴ്സ്), ബി.കോം. (ഓണേഴ്സ്) ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ് മാനേജ്മെന്റ്; ബി.എസ്സി (അഗ്രിക്കള്‍ച്ചര്‍); ബാച്ചിലര്‍ ഓഫ് വെറ്ററിനറി സയന്‍സ് ആന്‍ഡ് ആനിമല്‍ ഹസ്ബന്‍ഡ്രി; ബി.എ.എല്‍.എല്‍.ബി. (ഓണേഴ്സ്); ബി.പി.എ: ഇന്‍സ്ട്രുമെന്റല്‍, ഡാന്‍സ്, വോക്കല്‍; ബി.എഫ്.എ.; ശാസ്ത്രി (ഓണേഴ്സ്); ബാച്ചിലര്‍ ഓഫ് വൊക്കേഷന്‍: റിട്ടെയില്‍ ആന്‍ഡ് ലോജിസ്റ്റിക്സ് മാനേജ്മെന്റ്, ഹോസ്പിറ്റാലിറ്റി ആന്‍ഡ് ടൂറിസം മാനേജ്മെന്റ്, ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഇവന്റ് മാനേജ്മെന്റ്, മോഡേണ്‍ ഓഫീസ് മാനേജ്മെന്റ്, ഫുഡ് പ്രൊസസിങ് ആന്‍ഡ് മാനേജ്മെന്റ്, മെഡിക്കല്‍ ലബോറട്ടറി ടെക്നോളജി.
യു.ഇ.ടി.യില്‍, ബിരുദം യോഗ്യതയായി വരുന്ന പ്രോഗ്രാമുകള്‍: ബാച്ചിലര്‍ ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍; ബാച്ചിലര്‍ ഓഫ് ലോ (എല്‍.എല്‍.ബി.); ബി.എഡ്.: ലാംഗ്വേജ്, സയന്‍സസ്, മാത്തമാറ്റിക്‌സ്, സോഷ്യല്‍സയന്‍സസ്, കൊമേഴ്സ്, സ്പെഷ്യല്‍ എജ്യുക്കേഷന്‍ (വിഷ്വലി ഇംപെയേര്‍ഡ്, ഹിയറിങ് ഇംപെയേര്‍ഡ്) പ്രോഗ്രാമുകളിലെ പ്രവേശനം ഏപ്രില്‍/മേയ് മാസങ്ങളില്‍ നടത്തുന്ന കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷവഴിയാകും.
വിവരങ്ങള്‍ക്ക് http://bhuonline.in സന്ദര്‍ശിക്കുക.
പോസ്റ്റ് ഗ്രാജുവേറ്റ് എന്‍ട്രന്‍സ് ടെസ്റ്റ് (പി.ഇ.ടി): വിവിധ വിഷയങ്ങളിലെ എം.എ., എം.എസ്സി., എം.എസ്സി. (അഗ്രിക്കള്‍ച്ചര്‍), എം.ടെക്., എം.എസ്സി./എം.ടെക്., മാസ്റ്റര്‍ഓഫ് അഗ്രി ബിസിനസ് മാനേജ്മെന്റ്, എം.എഫ്.എ., എം.പി.എ., എം.ബി.എ., എം.എഡ്., എം.എഡ്. സ്പെഷ്യല്‍ എജ്യുക്കേഷന്‍ (വി.ഐ.), മാസ്റ്റര്‍ഓഫ് ട്രാവല്‍ ആന്‍ഡ് ടൂറിസം മാനേജ്മെന്റ്, മാസ്റ്റര്‍ഓഫ് ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, മാസ്റ്റര്‍ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍, മാസ്റ്റര്‍ ഓഫ് പഴ്സണല്‍ മാനേജ്മെന്റ് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ്, എം.കോം., എല്‍എല്‍.എം., മാസ്റ്റര്‍ഓഫ് വൊക്കേഷന്‍, ആചാര്യ.
രണ്ടുപരീക്ഷകള്‍ക്കും എറണാകുളം, കണ്ണൂര്‍, കൊല്ലം, കോട്ടയം, കോഴിക്കോട്, പാലക്കാട്, തിരുവനന്തപുരം, തൃശ്ശൂര്‍ എന്നിവ പരീക്ഷാകേന്ദ്രങ്ങളാണ്. സ്പെഷ്യല്‍ കോഴ്സുകളിലെ പ്രവേശനത്തിനും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. അപേക്ഷ http://bhuonline.in വഴി ഫെബ്രുവരി 29- നകം നല്‍കണം.