Back to Feeds
ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സില്‍ 317 ഒഴിവ്
JOBS

ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സില്‍ 317 ഒഴിവ്

26 Feb 2020

ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സില്‍  വാട്ടര്‍ വിങ് ഗ്രൂപ്പ് ബി ആന്‍ഡ് സി, കംബാറ്റൈസ്ഡ് തസ്തികകളില്‍ 317 ഒഴിവ്. പുരുഷന്മാര്‍ക്ക് അപേക്ഷിക്കാം.  മാര്‍ച്ച് 15 വരെ അപേക്ഷ സ്വീകരിക്കും. യോഗ്യത തസ്തിക തിരിച്ചു ചുവടെ. 

എസ്ഐ (മാസ്റ്റര്‍): പ്ലസ്ടു/ തത്തുല്യം. കൂടാതെ കേന്ദ്ര/ സംസ്ഥാന ഇന്‍ലാന്‍ഡ് വാട്ടര്‍ ട്രാന്‍സ്പോര്‍ട് അതോറിറ്റി/ മെര്‍ക്കന്റൈല്‍ മറൈന്‍ ഡിപാര്‍ട്‌മെന്റ് നല്‍കുന്ന സെക്കന്‍ഡ് ക്ലാസ് മാസ്റ്റര്‍ സര്‍ട്ടിഫിക്കറ്റ്. 

എസ്ഐ (എന്‍ജിന്‍ ഡ്രൈവര്‍): പ്ലസ്ടു/ തത്തുല്യം. കൂടാതെ കേന്ദ്ര/ സംസ്ഥാന ഇന്‍ലാന്‍ഡ് വാട്ടര്‍ ട്രാന്‍സ്പോര്‍ട് അതോറിറ്റി/ മെര്‍ക്കന്റൈല്‍ മറൈന്‍ ഡിപാര്‍ട്‌മെന്റ് നല്‍കുന്ന ഫസ്റ്റ് ക്ലാസ് എന്‍ജിന്‍ ഡ്രൈവര്‍ സര്‍ട്ടിഫിക്കറ്റ്. 

എസ്‌ഐ (വര്‍ക്ഷോപ്): മെക്കാനിക്കല്‍ എന്‍ജിനീയറിങ് ബിരുദം അല്ലെങ്കില്‍ മെക്കാനിക്കല്‍/ മറൈന്‍/ ഓട്ടമൊബീല്‍ എന്‍ജിനീയറിങ് ത്രിവല്‍സര ഡിപ്ലോമ.

എച്ച്സി (മാസ്റ്റര്‍): മെട്രിക്കുലേഷന്‍/ തത്തുല്യം.  സ്രാങ്ക് സര്‍ട്ടിഫിക്കറ്റ്. 

എച്ച്സി (എന്‍ജിന്‍ ഡ്രൈവര്‍): മെട്രിക്കുലേഷന്‍/ തത്തുല്യം. സെക്കന്‍ഡ് ക്ലാസ് എന്‍ജിന്‍ ഡ്രൈവര്‍ സര്‍ട്ടിഫിക്കറ്റ്.

എച്ച്സി (വര്‍ക്ഷോപ്)-  മെക്കാനിക് (ഡീസല്‍/ പെട്രോള്‍ എന്‍ജിന്‍), ഇലക്ട്രീഷ്യന്‍, എസി ടെക്‌നീഷ്യന്‍, ഇലക്ട്രോണിക്‌സ്,  മെഷീനിസ്റ്റ്, കാര്‍പെന്റര്‍, പ്ലംബര്‍: മെട്രിക്കുലേഷന്‍/ തത്തുല്യം. ബന്ധപ്പെട്ട ട്രേഡുകളില്‍ ഐടിഐ ഡിപ്ലോമ.

സിടി (ക്രൂ): മെട്രിക്കുലേഷന്‍/ തത്തുല്യം.  265 എച്ച്പിയില്‍ താഴെയുള്ള ബോട്ടില്‍ ജോലി ചെയ്തുള്ള ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം. നീന്തല്‍ പരിചയം വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റ്.

പ്രായം: എസ്ഐ (മാസ്റ്റര്‍, എന്‍ജിന്‍ ഡ്രൈവര്‍)- 22-28 വയസ്. മറ്റു തസ്തികകള്‍ 20-25. 

അപേക്ഷാ ഫീസ്: എസ്‌ഐ തസ്തികയില്‍ 200 രൂപ. മറ്റു തസ്തികകളില്‍ 100 രൂപ. www.bsf.nic.in