ഡല്‍ഹി, ഹരിയാന എന്നിവിടങ്ങളിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ഗ്രൂപ്പ് എ, ബി,സി തസ്തികകളിലായി 418 ഒഴിവ്. മാര്‍ച്ച് 12 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
സയന്റിസ്റ്റ് II-ബയോ അനലറ്റിക്‌സ്, ബയോഇന്‍ഫര്‍മാറ്റിക്‌സ്, ബിഎസ്എല്‍-2/3, ഫെസിലിറ്റി മാനേജ്‌മെന്റ്, ഫ്‌ലോസൈറ്റോമെട്രി, ജനറല്‍ ഫെസിലിറ്റി, ജിനോമിക്‌സ്, മൈക്രോസ്‌കോപ്പി, പ്രോജക്ട് മാനേജ്‌മെന്റ്, പ്രോട്ടിയൊമിക്‌സ്, അനാട്ടമി (14 ഒഴിവ്), ബയോകെമിസ്റ്റ് (4), മെഡിക്കല്‍ ഫിസിസിസ്റ്റ് (8), സ്റ്റോര്‍ കീപ്പര്‍-ജനറല്‍ (6), സ്റ്റോര്‍ കീപ്പര്‍-ഡ്രഗ്‌സ് (13), പ്രോഗ്രാമര്‍ (10), ടെക്‌നീഷ്യന്‍-റേഡിയോളജി (24), ജൂനിയര്‍ എന്‍ജിനീയര്‍-സിവില്‍ (6), ജൂനിയര്‍ എന്‍ജിനീയര്‍-ഇലക്ട്രിക്കല്‍ (3), ജൂനിയര്‍ എന്‍ജിനീയര്‍-എസി ആന്‍ഡ് റഫ്രിജറേഷന്‍ (4), മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജിസ്റ്റ് (110), ജൂനിയര്‍ ഹിന്ദി ട്രാന്‍സ്ലേറ്റര്‍ (2), മെഡിക്കല്‍ സോഷ്യല്‍ സര്‍വീസ് ഓഫിസര്‍ (5), ലൈഫ് ഗാര്‍ഡ് (1), ഓപ്പറേഷന്‍ തിയറ്റര്‍ അസിസ്റ്റന്റ് (150), ന്യൂക്ലിയര്‍ മെഡിക്കല്‍ ടെക്‌നോളജിസ്റ്റ് (3), ഫാര്‍മസിസ്റ്റ് (8), സ്റ്റെനോഗ്രഫര്‍ (40), അസിസ്റ്റന്റ് വാര്‍ഡന്‍ (2), സാനിറ്ററി ഇന്‍സ്‌പെക്ടര്‍ (5) എന്നീ തസ്തികകളിലാണ് അവസരം.
പ്രധാന തസ്തികകളുടെ യോഗ്യത, ഉയര്‍ന്ന പ്രായം ചുവടെ.
മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജിസ്റ്റ് (110 ഒഴിവ്): മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി/ മെഡിക്കല്‍ ലബോറട്ടറി സയന്‍സില്‍ ബിരുദം, 2 വര്‍ഷം പ്രവൃത്തിപരിചയം, 30 വയസ്.
ഓപ്പറേഷന്‍ തിയറ്റര്‍ അസിസ്റ്റന്റ് (150 ഒഴിവ്): ബിഎസ്സി/ പ്ലസ്ടു (സയന്‍സ്), 5 വര്‍ഷം പ്രവൃത്തിപരിചയം, 30 വയസ്.
അപേക്ഷാഫീസ്: ജനറല്‍, ഒബിസിക്കാര്‍ക്ക്: 1500 രൂപ, പട്ടികവിഭാഗം, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 1200 രൂപ. ഭിന്നശേഷിക്കാര്‍ക്ക് ഫീസില്ല. www.aiimsexams.org