Back to Feeds
ISRO: 182 ഒഴിവ്
JOBS

ISRO: 182 ഒഴിവ്

26 Feb 2020

ഐഎസ്ആര്‍ഒയുടെ കീഴിലുള്ള ബെംഗളൂരു യു ആര്‍ റാവു സാറ്റ്ലൈറ്റ് സെന്ററില്‍ (URSC) വിവിധ തസ്തികയിലായി 182 ഒഴിവ്. മാര്‍ച്ച് 6 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. താല്‍ക്കാലിക നിയമനമാണ്. തസ്തിക, വിഭാഗങ്ങള്‍, യോഗ്യത, പ്രായം, ശമ്പളം എന്നിവ ചുവടെ.

ടെക്‌നീഷ്യന്‍ ബി: ഇലക്ട്രോണിക്‌സ് മെക്കാനിക്, ടെക്‌നീഷ്യന്‍ പവര്‍ ഇലക്ട്രോണിക് സിസ്റ്റംസ്, മെക്കാനിക് കണ്‍സ്യൂമര്‍ ഇലക്ട്രോണിക് അപ്ലയന്‍സസ്, മെക്കാനിക് ഇന്‍ഡസ്ട്രിയല്‍ ഇലക്ട്രോണിക്‌സ്, ഫിറ്റര്‍, ഇലക്ട്രിക്കല്‍, പ്ലംബര്‍, റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ്, ടര്‍ണര്‍, മെഷിനിസ്റ്റ് (ഗ്രൈന്‍ഡര്‍), മോട്ടോര്‍ വെഹിക്കിള്‍ മെക്കാനിക്, ഫൊട്ടോഗ്രഫി/ ഡിജിറ്റല്‍ ഫൊട്ടോഗ്രഫി, മെഷിനിസ്റ്റ്, ഇലക്ട്രോപ്ലേറ്റിങ്, വെല്‍ഡര്‍: എസ്എസ്എല്‍സി/ എസ്എസ്സി/ മെട്രിക്കുലേഷന്‍, ബന്ധപ്പെട്ട ട്രേഡില്‍ െഎടിഐ/ എന്‍ടിസി/ എന്‍എസി (എന്‍സിവിടി), 18-35, 21,700 രൂപ. 

ഡ്രാഫ്റ്റ്‌സ്മാന്‍ ബി: ഡ്രാഫ്റ്റ്‌സ്മാന്‍ മെക്കാനിക്കല്‍: എസ്എസ്എല്‍സി/ എസ്എസ്സി/ മെട്രിക്കുലേഷന്‍, ഡ്രാഫ്റ്റ്‌സ്മാന്‍ മെക്കാനിക്കല്‍ ട്രേഡില്‍  െഎടിഐ/ എന്‍ടിസി/ എന്‍എസി (എന്‍സിവിടി), 18-35, 21,700 രൂപ. 

ടെക്‌നിക്കല്‍ അസിസ്റ്റന്റ്: മെക്കാനിക്കല്‍, ഇലക്ട്രോണിക്‌സ്, കംപ്യൂട്ടര്‍ സയന്‍സ്, ഓട്ടമൊബീല്‍, ഇലക്ട്രിക്കല്‍, ഇന്‍സ്ട്രുമെന്റേഷന്‍, സിവില്‍: ബന്ധപ്പെട്ട വിഭാഗത്തില്‍ ഒന്നാം ക്ലാസ് എന്‍ജിനീയറിങ് ഡിപ്ലോമ, 18-35, 44,900 രൂപ.

ലൈബ്രറി അസിസ്റ്റന്റ്: ബിരുദം, ഒന്നാം ക്ലാസോടെ ലൈബ്രറി സയന്‍സ്/ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് പിജി/ തത്തുല്യം, 18-35, 44,900 രൂപ.

സയന്റിഫിക് അസിസ്റ്റന്റ്: കെമിസ്ട്രി, ഫിസിക്‌സ്, ആനിമേഷന്‍ ആന്‍ഡ് മള്‍ട്ടിമീഡിയ, ഇലക്ട്രോണിക്‌സ്: ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ് ബിഎസ്സി, 18-35, 44,900 രൂപ.

ഹിന്ദി ടൈപ്പിസ്റ്റ്: ഒന്നാം ക്ലാസോടെ ആര്‍ട്‌സ്/ സയന്‍സ്/ കൊമേഴ്‌സ്/ മാനേജ്‌മെന്റ്/ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ബിരുദം. പത്താം ക്ലാസ്/ ബിരുദ തലത്തില്‍ ഹിന്ദി ഒരു വിഷയമായി പഠിച്ചിരിക്കണം അല്ലെങ്കില്‍ പരീക്ഷാ മാധ്യമം ആയിരിക്കണം. ഹിന്ദി കംപ്യൂട്ടര്‍ ടൈപ്പിങ്ങില്‍ മിനിറ്റില്‍ 25 വാക്ക് വേഗം, കംപ്യൂട്ടര്‍ പരിജ്ഞാനം, 18-26, 25,500 രൂപ.

കേറ്ററിങ് അറ്റന്‍ഡന്റ് എ: എസ്എസ്എല്‍സി/ എസ്എസ്സി ജയം/ തത്തുല്യം, 18-26, 18,000 രൂപ.
കുക്ക്: എസ്എസ്എല്‍സി/ എസ്എസ്സി ജയം/ തത്തുല്യം. 5 വര്‍ഷം പ്രവൃത്തിപരിചയം, 18-35, 19900 രൂപ.
ഫയര്‍മാന്‍ എ: എസ്എസ്എല്‍സി/ എസ്എസ്സി ജയം/ തത്തുല്യം, നിശ്ചിത ശാരീരിക ക്ഷമത, 18-25, 19900 രൂപ.

ലൈറ്റ് വെഹിക്കിള്‍ ഡ്രൈവര്‍ എ: എസ്എസ്എല്‍സി/ എസ്എസ്സി ജയം/ തത്തുല്യം, 3 വര്‍ഷം പ്രവൃത്തിപരിചയം, എല്‍വിഡി ലൈസന്‍സ്, 18-35, 19,900 രൂപ.

ഹെവി വെഹിക്കിള്‍ ഡ്രൈവര്‍ എ: എസ്എസ്എല്‍സി/ എസ്എസ്സി ജയം/ തത്തുല്യം, 5 വര്‍ഷം പ്രവൃത്തിപരിചയം, എച്ച്വിഡി ലൈസന്‍സ്, 18-35, 19,900 രൂപ.

അപേക്ഷാഫീസ്: 250 രൂപ. ഓണ്‍ലൈനായും ഓഫ്ലൈനായും ഫീസടയ്ക്കാം. വനിതകള്‍, പട്ടികവിഭാഗം, ഭിന്നശേഷിക്കാര്‍, വിമുക്തഭടന്‍മാര്‍ എന്നിവര്‍ക്കു ഫീസില്ല. www.isro.gov.in